Categories
Kerala Latest News

സംസ്ഥാനത്ത് ശനിയും ഞായറും പൂർണ നിയന്ത്രണം, എല്ലാവരും സഹകരിക്കണം എന്ന് മുഖ്യമന്ത്രി;

കേരളത്ത് നാളെയും മറ്റന്നാളും സമ്പൂര്‍ണ്ണ നിയന്ത്രണം. ഈ ലോക്ക് ഡൌണിൽ എല്ലാവരോടും സഹകരിക്കണം എന്ന് മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. കോവിഡ് രണ്ടാം തരംഗം വളരെ രൂക്ഷമയിരുന്നു. എന്നാൽ അതിൽ നിന്നും പതുക്കെ മോചിതരാകുന്ന സാഹചര്യമാണ് ഇപ്പോഴുള്ളതെന്ന് മുഖ്യമന്ത്രി അറിയിച്ചു.

മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ: കോവിഡ് രോഗികളുടെ എണ്ണത്തിലും രോഗ വ്യാപനത്തിന്‍റെ തോതിലും കുറവുവന്നിട്ടുണ്ട്. കൂടാതെ ആശുപത്രികളിലുള്ള തിരക്കും കുറയുന്ന സ്ഥിതി വിശേഷവുമുണ്ട്. ലോക്ക്ഡൌൺ ഫലപ്രദമായി നടപ്പാക്കാന്‍ സാധിച്ചതു കൊണ്ടും, ജനങ്ങൾ പൂർണ്ണമായും സഹകരിച്ചതു കൊണ്ടുമാണ് കോവിഡ് രോഗ വ്യാപനം ഈ തോതില്‍ നിയന്ത്രിക്കാന്‍ കഴിഞ്ഞത്.

കൂടാതെ മറ്റു പ്രദേശങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ മെച്ചപ്പെട്ട രീതിയിലാണ് മരണസംഖ്യ കുറച്ചു നിര്‍ത്താനും കേരളത്തിനു കഴിഞ്ഞു. എങ്കിലും പൂര്‍ണമായും ആശ്വസിക്കാനുള്ള സ്ഥിതി ഇപ്പോഴും സംജാതമായിട്ടില്ല. കൂടാതെ കഴിഞ്ഞ 3 ദിവസത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 13.9 ശതമാനമാണ്. നേരിയ കുറവുണ്ടായതായും അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *