Categories
Kerala Latest News

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് : 25 ലക്ഷം രൂപ വരെ വായ്‌പ

സ്റ്റാർട്ടപ്പ് കമ്പനികൾക്ക് വേണ്ടി സീഡ് ഫണ്ട് 25 ലക്ഷം രൂപ വരെ വായ്‌പയുമായി KSIDC യുടെ പുതിയ പദ്ധതി. ഇതിനായുള്ള അപേക്ഷകൾ ക്ഷണിച്ചു. ഒരു വർഷത്തെ സോഫ്റ്റ് ലോണായാണ് നൽകുന്നത്. ഇതിൻറെ പലിശ നിരക്ക് 4.25% ആണ്. ആദ്യഘട്ടം വിജയകരമായി പൂർത്തിയാക്കുന്ന അപേക്ഷകർക്ക് തുടർന്ന് 50 ലക്ഷം രൂപ വരെ അധിക വായ്‌പയും നൽകുമെന്ന് അറിയിച്ചു.

ഈ വർഷത്തിൽ “30 സ്റ്റാർട്ടപ്പ് കമ്പനികൾക്കാണ് സീഡ് ഫണ്ടിൻറെ സഹായം നൽകുന്നത്” എന്ന് MD. MG രാജമാണിക്യം അറിയിച്ചു. ഇതിനായുള്ള അപേക്ഷകൾ ജൂലൈ 15നു അകം സമർപ്പിക്കേണ്ടതാണ്.
ഫോൺ : 0484-2323010

Leave a Reply

Your email address will not be published. Required fields are marked *