Categories
Social Media News

സ്വകാര്യതാ നയം ഉടന്‍ നടപ്പാക്കില്ലെന്ന് ദില്ലി ഹൈക്കോടതിയിൽ വാട്സാപ്പ് : സേവനങ്ങൾ തടയില്ല

പുതിയ സ്വകാര്യതാ നയം നടപ്പിലാക്കുന്നത് നിര്‍ത്തിവെച്ച് വാട്സാപ്പ്. ഉപഭോക്താക്കളുടെ ഡാറ്റാ സംരക്ഷണ നിയമം നിലവില്‍ വരുന്നതുവരെയാണ് വാട്‌സ്ആപ്പ് സ്വകാര്യതാ നയം നിർത്തിവച്ചത്. കൂടാതെ ഈ നയം സംബന്ധിച്ച പരിഷ്‌കാരങ്ങള്‍ സ്വമേധയാണ് നിര്‍ത്തിവെച്ചതെന്ന് വാട്സാപ്പ് വ്യക്തമാക്കി. ദില്ലി ഹൈക്കോടതിയിലാണ് വാട്സാപ്പ് വ്യക്തമാക്കിയത്. കൂടാതെ സ്വകാര്യതാ നയങ്ങളെ അംഗീകരിക്കാൻ ഉപയോക്താക്കളെ നിർബന്ധിക്കുകയില്ല എന്നും അറിയിച്ചു. ഈ വാട്സാപ്പ് നയം അംഗീകരിക്കാത്ത വ്യക്തികൾക്ക് ആപ്ലിക്കേഷൻറെ ലഭ്യത തടയുകയില്ലെന്നും കോടതിയില്‍ അറിയിച്ചു.

whatsapp-image

വാട്ട്‌സ്ആപ്പിനായി മുതിര്‍ന്ന അഭിഭാഷകന്‍ ഹാരിസ് സാൽവെ പറഞ്ഞത്:

ഞങ്ങൾ പുതിയ ‘സ്വകാര്യത’ നയം താൽക്കാലികമായി നിർത്തുകയാണ്. ഈ നയം അംഗീകരിക്കാൻ ഞങ്ങൾ ഉപയോക്താക്കളെ നിർബന്ധിക്കില്ല. ഇത് അംഗീകരിക്കാത്തവർക്കായി, നൽകിയ സേവനം ഞങ്ങൾ കുറയ്ക്കില്ല. വിവര സുരക്ഷാ നിയമം പ്രാബല്യത്തിൽ വരുന്നതുവരെ ഞങ്ങൾ സ്വകാര്യതാ നയം താൽക്കാലികമായി നിർത്തിവയ്ക്കും.ഇത് ഞങ്ങൾ കേന്ദ്ര സർക്കാരിനെ അറിയിച്ചിട്ടുണ്ട്. എന്നും വ്യക്തമാക്കി.

👉 ജോലി ഒഴുവുകളെ കുറിച്ച് അറിയാൻ ടെലെഗ്രാമിൽ ജോയിൻ ചെയ്യുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *