Categories
Current Affairs

സർക്കാർ ചരിത്രപരമായ തീരുമാനത്തിലേക്ക്: കേരള പൊലീസിലേക്ക് ഇനി ട്രാന്‍സ്​ജെൻഡേഴ്‌സും

കേരള ചരിത്രത്തില്‍ പുതിയോരധ്യായം രചിക്കാനൊരുങ്ങി സർക്കാർ. ഇതുവരെ കേരള പൊലീസിലേക്ക്പുരുഷന്‍മാരും സ്ത്രീകളും മാത്രമാണ് ജോലി ചെയ്തിരുന്നത്. എന്നാലിപ്പോൾ കേരള പൊലീസ് സേനയിലേക്ക് ഇനി ട്രാന്‍സ് ജെന്‍ഡേഴ്സിനെ കൂടി ഉൾപ്പെടുത്താനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. ഇത് സംബന്ധിച്ചുള്ള ശുപാർശ കേരള സർക്കാർ ക്രമസാധാന ചുമതലയുള്ള എഡി ജിപിക്ക് കൈമാറിയാതായി റിപ്പോർട്ട്. കൂടാതെ ഇതു സംബന്ധിച്ച് ഉന്നതപൊലീസ് ഉദ്യോഗസ്ഥരുടെ അഭിപ്രായം കൂടി ചോദിക്കാനാണ് തീരുമാനം. എഡിജിപിമാരുടെ യോഗത്തിലായിരിക്കും സേനനയുടെ ഈ നയം സ്വീകരിക്കുക. ഇതിൻറെ അന്തിമ തീരുമാനം വ്യക്തമാക്കുന്നത് പൊലീസിൻറെ നിലപാട് കൂടി അറിഞ്ഞതിന് ശേഷമായിരിക്കും.

കേരള സർക്കാറിൻറെ ഈ ശുപാർശ പൊലീസ് ആസ്ഥാനത്തേക്ക് എത്തിയിട്ടുണ്ട് എന്നാണ് മാതൃഭൂമി റിപ്പോർട്ട് -വ്യക്തമാക്കുന്നത്. കൂടാതെ ഇതിനായുള്ള പ്രാരംഭ നടപടികളും സ്വീകരിച്ച് തുടങ്ങിയിട്ടുള്ളതായി റിപ്പോർട്ടും ഉണ്ട്. പൊലീസ് സേനയുടെ പരിശീലനത്തിൻറെ ചുമതലയുള്ള എപി-ബറ്റാലിയനോടും ഈ നയത്തിൽ അഭിപ്രായം സ്വീകരിക്കും.

പോലീസ് സേനയിലേക്ക് ട്രാന്‍സ്ജന്‍ഡേഴ്സിനെ എടുത്തുകഴിഞ്ഞാൽ എങ്ങനെ ഉള്‍പ്പെടുത്താന്‍ കഴിയും, റിക്രൂട്ട്മെന്റ് എങ്ങനെ തുടങ്ങിയ വിവിധ കാര്യങ്ങളിലാണ് അഭിപ്രായം തേടിയിരിക്കുന്നത്. ഇത് കൂടാതെതന്നെ ഇവർക്കായുള്ള പരിശീലനം ഉള്‍പ്പടെയുള്ള മറ്റുകാര്യങ്ങളും എങ്ങനെയായിരിക്കണമെന്നും ചോദിച്ചിട്ടുണ്ട്.

2017-ല്‍ തമിഴ്നാട് സർക്കാർ പൊലീസിൽ ട്രാൻസ്ജൻഡേഴ്സിന് ഈ നിയമനം നല്‍കിയിരുന്നു. അന്ന് ട്രാൻസ്ജൻഡേഴ്സായ നാലു പേർക്കായിരുന്നു തമഴിനാട് മുഖ്യമന്ത്രിയായ എടപ്പാടി പളനിസ്വാമി നിയമനത്തിനായുള്ള ഉത്തരവ് നൽകിയത്. എതൊക്കെ മേഖലകളലായിക്കണം ഡ്യൂട്ടി നല്‍കേണ്ടത് എന്നകാര്യവും ആലോചിച്ച് വരികയാണ്.

👉 👉 ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *