Categories
Kerala Latest News

കോവിഡ് മൂലം മാറ്റിവെച്ച UPSC സിവില്‍ സര്‍വീസസ് ഇന്റർവ്യൂ ആഗസ്റ്റ് 2 മുതല്‍

കോവിഡ് രോഗം രൂക്ഷമായതിനാൽ 2020-ലെ സിവിൽ സർവീസസ് ഇന്റർവ്യൂ ആഗസ്റ്റ് 2 മുതൽ പുനഃരാരംഭിക്കാൻ തീരുമാനിച്ചു. രാജ്യത്ത് കോവിഡ് രോഗം അധികമായി വർധിച്ച സാഹചര്യത്തിലാണ് കഴിഞ്ഞ ഏപ്രിൽ മാസം ആരംഭിച്ച ഇന്റർവ്യൂ നിർത്തിവെക്കേണ്ട അവസ്ഥയിലായി. എന്നാൽ നിലവിലെ സാഹചര്യം കണക്കിലെടുത്ത് അഭിമുഖം നടത്താൻ UPSC തീരുമാനിച്ചത്. സെപ്റ്റംബർ 22 വരെ നീളുന്ന ഇന്റർവ്യൂവിൽ 2046 ഉദ്യോഗാർഥികൾ പെങ്കെടുക്കും എന്നാണ് ലഭിച്ച റിപ്പോർട്ട്.

അഭിമുഖത്തിൽ തെരഞ്ഞെടുക്കപ്പെട്ടുന്ന വിദ്യാർഥികൾയ് ഉള്ള കോൾ ലെറ്റർ UPSC-യുടെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതായിരിക്കും. കൂടാതെ മേയ് 9-ആം തിയതി നടത്താൻ നിശ്ചയിച്ച ഇ.പി.എഫ്.ഒ പരീക്ഷ, ജൂൺ 27 -ആം തിയതി നടത്താൻ നിശ്ചയിച്ച സിവിൽ സർവീസസ് പ്രിലിമിനറി (2021), തുടങ്ങി പരീക്ഷകളും കോവിഡ്-19 രോഗത്തിൻറെ പശ്ചാത്തലത്തിൽ UPSC മാറ്റിവെച്ചു.

Leave a Reply

Your email address will not be published. Required fields are marked *