Categories
Current Affairs

5944 പേര്‍ക്ക് ഇന്ന്‌ കോവിഡ്; രോഗമുക്തി 2463 പേര്‍ക്ക്‌

സംസ്ഥാനത്ത്‌ ഇന്ന് 5944 പേര്‍ക്ക് കോവിഡ്-19 രോഗം സ്ഥിതീകരിച്ചു. തിരുവനന്തപുരം 1219
, കൊല്ലം 299, പത്തനംതിട്ട 316, ആലപ്പുഴ 235, കോട്ടയം 319, ഇടുക്കി 147, എറണാകുളം 1214, തൃശൂര്‍ 561, പാലക്കാട് 248, മലപ്പുറം 260, കോഴിക്കോട് 580, വയനാട് 116, കണ്ണൂര്‍ 280, കാസര്‍ഗോഡ് 150 എന്നിങ്ങനെയാണ് ജില്ലകളില്‍ രോഗബാധ സ്ഥിതീകരിച്ചത്. 60,075 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ ഇന്ന് പത്തിന് മുകളിലുള്ള 5 തദ്ദേശസ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. കൂടാതെ ഇവിടെ കര്‍ശന നിയന്ത്രണങ്ങളുമുണ്ടാകും.

സംസ്ഥാനത്തിലെ വിവിധ ജില്ലകളിലായി 1,11,316 പേരാണ് നിലവിൽ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,843 പേര്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍/വീട് ക്വാറന്റൈനിലും 2473 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 265 പേരാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴുള്ള 31,098 കോവിഡ് രോഗികളില്‍, 7 ശതമാനം വ്യക്തികള്‍ മാത്രമാണ് ഫീല്‍ഡ്/ആശുപത്രി ആശുപത്രികളില്‍ പ്രവേശിപ്പിക്ക പ്പെട്ടിട്ടുള്ളത്.

കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ 33 മരണങ്ങളാണ് കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിതീകരിച്ചത്. ഇതു കൂടാതെ സുപ്രീംകോടതിയുടെ വിധിപ്രകാരം കേന്ദ്ര സര്‍ക്കാരിൻറെ പുതിയ മാര്‍ഗനിര്‍ദേശം അനുസരിച്ച് അപ്പീല്‍ നല്‍കിയ 209 മരണങ്ങളും നിലവിൽ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കേരളത്തിലെ ആകെ മരണം 49,547 ആയി. ഇന്ന് രോഗം സ്ഥിതീകരിച്ചവരില്‍ 80 പേര്‍ കേരളത്തിന് പുറത്തുനിന്നും വന്നവരാണ്. ഇതിൽ 5479 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗംബാധിച്ചത്. ഇതിൽ 337 പേരുടെ സമ്പര്‍ക്കഉറവിടം വ്യക്തമല്ല. ഇന്ന് 48 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗംബാധിച്ചത്. ഇന്ന് 2463 പേര്‍ രോഗമുക്തി നേടി.

ചുവടെയുള്ള വാച്ച് ബട്ടണിൽ ക്ലിക്ക് ചെയ്ത് ഈ പുതിയ സന്ദേശം വാച്ച് വഴി നിങ്ങളുടെ സുഹൃത്തുക്കളുമായി പങ്കിടുക.

Click Here >> https://t.me/latest_job

Leave a Reply

Your email address will not be published. Required fields are marked *