Categories
Current Affairs

ഒമിക്രോണ്‍ മഹാമാരിക്കൊപ്പം കുതിക്കുന്ന രാജ്യം;പാടുപെട്ട് അധിക്യതർ – വിശദാംശങ്ങൾ നോക്കാം

ഇന്ത്യയിൽ കഴിഞ്ഞ ദിവസം 116,000 – ലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2021 ജൂൺ 5 ന് ശേഷമുള്ള ഏറ്റവുംഉയർന്ന കണക്കാണ്. കോവിഡിൻറെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോൻറെ മുന്നോറ്റുള്ള കുതിച്ചുചാട്ടം ഇന്ത്യയിലുടനീളം ദിവസേനയുള്ള രോഗബാധിതടെ നിരക്ക് നിലവിൽ നല്ല രീതിയിൽ ഉയർന്നു വന്നുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസത്തിലെ കേസുകളുടെ എണ്ണം കൂടെ നോക്കിയപ്പോൾ ഇന്ത്യയിൽ 10 ദിവസം കൊണ്ട് പ്രതിദിനകേസുകൾ 10 മടങ്ങ് വർദ്ധിച്ചുവെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ ഡിസംബർ 28-ന് 9,155 പുതിയ […]

Categories
Current Affairs

ഒമിക്രോണ്‍: ഇന്ത്യയിലെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും ഇനി 7 ദിവസത്തെ ക്വാറന്റീന്‍

കൊവിഡിൻറെ പുതിയ വകഭേദമായ ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ രാജ്യത്തിൽ എത്തുന്ന എല്ലാ യാത്രക്കാര്‍ക്കും നിർബന്ധമായുള്ള ഏഴ് ദിവസത്തെ ഹോം ക്വാറന്റീന്‍-നടപ്പിലാക്കി. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഈ നയം വ്യക്തമാക്കിയത്. ഇന്ത്യയില്‍ കൊവിഡ് വ്യാപനം രൂക്ഷമായി വരുകയാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ ഒരു ലക്ഷത്തില്‍ അധികം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇന്ത്യയിൽ കഴിഞ്ഞ ദിവസം 116,000 – ലധികം പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇത് 2021 ജൂൺ 5 ന് ശേഷമുള്ള ഏറ്റവുംഉയർന്ന കണക്കാണ്. കോവിഡിൻറെ […]

Categories
Current Affairs

നിലവിൽ സ്കൂളുകൾ അടക്കേണ്ട സാഹചര്യമില്ലെന്ന് മന്ത്രി

കേരളത്തിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് സ്‌കൂളുകൾ അടച്ചിടേണ്ട കാര്യമില്ലെന്നു വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അറിയിച്ചു. ഒമിക്രോൺ സാഹചര്യം വിലയിരുത്തി കോവിഡ് വിദഗ്‌ധ സംഘം ശുപാർശ നൽകിയാൽ സർക്കാർ സർക്കാർ അക്കാര്യം പരിഗണിക്കും. നവംബർ ഒന്നിന് സ്‌കൂൾ തുറന്നതു മുതൽ ഇതുവരെയും പ്രശ്‌നങ്ങൾ ഒന്നുമില്ലാതെയാണ് മുന്നോട്ട് പോകുന്നതെന്നും മന്ത്രി അറിയിച്ചു. കൂടാതെ സ്‌കൂളുകളിൽ കർശനമായും കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് കടന്ന് പോകുന്നുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. അതേസമയം തന്നെ കോവിഡ് ബാധിതരാകുന്ന ആളുകളുടെ എണ്ണത്തിൽ കേരളത്ത് വർധന ഉണ്ടാകുന്നുണ്ട്. ഇന്ത്യയിലെ […]

Categories
Current Affairs

ഇരുന്നൂറ് കോടി നിക്ഷേപയുടെ പുതിയ കരാറുമായി ലുലു ഗ്രൂപ്പ് :

ലുലു ഗ്രൂപ്പ് 200 കോടി രൂപയുടെ പുതിയൊരുപദ്ധതിയുമായി മുന്നോട്ട് എത്തി. ജമ്മു കാശ്മീരിലെ ശ്രീനഗറിൽ ഭക്ഷ്യസംസ്‌കരണ കേന്ദ്രവും ലോജിസ്റ്റിക്സ് ഹബ്ബും സ്ഥാപിക്കാനുമായിട്ടാണ് കരാർ ഏർപ്പെട്ടത്. ഇതിൻറെ ധാരണാപത്രം ദുബായിൽ വച്ച് ജമ്മു കാശ്മീർ ലഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ലുലുഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലിയുടെ സാനിധ്യത്തിൽ ഒപ്പുവച്ചു. ഇതിനായി 400 കോടി രൂപയുടെ പദ്ധതിയാണെന്നും ആദ്യഘട്ടമായി 400 കോടി രൂപയുടെ നിക്ഷേപമാണ് നടത്തുന്നതെന്നും അറിയിച്ചു. യുഎഇ വിദേശ വാണിജ്യ മന്ത്രി ഡോ.താനി ബിൻ അഹമ്മദ് അൽ സുവൈദി, […]

Categories
Current Affairs

കേന്ദ്രസർവീസിൽ പുതിയ അവസരം – കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ അപേക്ഷ ക്ഷണിച്ചു

കേന്ദ്രസർവീസിലേക്ക് കമ്പൈൻഡ്‌ ഗ്രാജ്വേറ്റ്‌ ലെവൽ പരീക്ഷക്കായി സ്‌റ്റാഫ്‌ സെലക്ഷൻ കമീഷൻ(SSC) അപേക്ഷകൾ ക്ഷണിച്ചു. കേന്ദ്രസർക്കാരിൻറെ വിവിധ സ്ഥാപനങ്ങൾ/ഓഫീസുകളിലെ ഗ്രൂപ്പ്‌ ബി, സി വിഭാഗങ്ങളിലായി 36 തസ്‌തികകളിലേക്കാണ്‌ വിജ്ഞാപനമായത്‌. യോഗ്യത ബിരുദമാണ്. ജനുവരി 23-നകം വച്ച് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാനതിയതിക്കകം ബിരുദം നേടിയവരായിരിക്കണം അപേക്ഷകർ. ഓരോ തസ്‌തികയിലേക്കുമുള്ള ആവശ്യമായ യോഗ്യതകളുടെ വിവരങ്ങൾ വിജ്ഞാപനത്തിൽ ലഭിക്കുന്നതാണ്. 18–-27, 18–-30, 20–-30 എന്നിങ്ങനെ വ്യത്യസ്‌ത തസ്‌തികകൾക്കായി വ്യത്യസ്‌ത പ്രായപരിധിയാണുള്ളത്. 2022 ജനുവരി ഒന്നിനെ അടിസ്ഥാനമാക്കിയാണ്‌ പ്രായം അവസരങ്ങൾക്കായി […]

Categories
Current Affairs

മേൽപ്പാലം ഉദ്‌ഘാടനം നാളെ; ഇനിമുതൽ എടപ്പാൾ വേഗത്തിൽ ഓടും;

തൃശ്ശൂര്‍ – കുറ്റിപ്പുറം സംസ്ഥാന പാതയിലെ എടപ്പാള്‍ മേല്‍പ്പാലം ശനിയാഴ്‌ച(നാളെ) രാവിലെ 10-ന്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ നാടിനായി സമർപ്പിക്കും. ജനങ്ങളുടെ എല്ലാം ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു നാളെ സഫലമാകുന്നത്. പാലം യാഥാർഥ്യം ആയതോടെ എടപ്പാളിലെ വലിയ തരത്തിലുള്ള ഗതാഗത തടസ്സം വഴിമാറുന്നതാകും. പാ​ല​ത്തി​ന്‍റെ നാ​ട മു​റി​ക്ക​ൽ പരിപാടിക്ക് ​ശേ​ഷം കു​റ്റി​പ്പു​റം റോ​ഡി​ൽ-ബൈ​പാ​സ്-റോ​ഡി​ന് ഏ​തി​ർ​വ​ശത്തുള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ഔ​ദ്യോ​ഗി​ക ച​ട​ങ്ങ് ന​ട​ക്കുന്നതായിരിക്കും. ഈ ചടങ്ങില്‍ കെ ടി ജലീല്‍ എംഎല്‍എ അധ്യക്ഷനായിരിക്കും. മന്ത്രിമാരായ കെ എൻ ബാലഗോപാൽ, വി […]

Categories
Current Affairs

5G തരംഗം ലക്ഷ്യമിട്ട് പുതിയ പദ്ധതി; ഇലക്ട്രിക്ക് പോസ്റ്റ് ഇനി മിനി ടെലികോം ടവറാക്കാൻ കെഎസ്ഇബി

5G തരംഗം ലക്ഷ്യമിട്ട് പുതിയ പദ്ധതിക്ക് തയ്യാറെടുപ്പ് നൽകിയിരിക്കുകയാണ് കെഎസ്ഇബി. ഇലക്ട്രിക്ക് പോസ്റ്റുകൾ, ട്രാഫിക് ലൈറ്റുകൾ, മെട്രോ പില്ലറുകൾ, വഴി വിളക്കുകൾ എന്നിവയെ മിനി ടെലികോം ടവറാക്കാൻ(സ്‌മോൾ സെൽ ) താല്പര്യം അറിയിച്ച് കെഎസ്ഇബി മുന്നോട്ട് എത്തി. ഇലക്ട്രിക്ക് പോസ്റ്റുകളെസ്‌മോൾ സെല്ലുകളായി മാറ്റാൻ കെഎസ്ഇബി അഭിപ്രായം അറിയിച്ചതായി ടെലികോം റെഗുലേറ്ററി അതോരിറ്റി ചെയർമാൻ പി.ഡി വരഗേല അറിയിച്ചു. എന്താണ് സ്‌മോൾ സെൽ : നിലവിലെ മൊബൈൽ ടവറുകൾ ഒരു വലിയ മേഖലയിൽ കവറേജ് നൽകുന്നവയാണെങ്കിൽ 5G ടവറുകൾ […]

Categories
Current Affairs

ഇ-പാസ്പോർട്ട് ഉടൻ എത്തും – എന്താണ് ഇ-പാസ്പോർട്ട്?

ഇന്ത്യയിൽ വൈകാതെ തന്നെ മൈക്രോ ചിപ്പ് കടത്തിയ ഇ-പാസ്പോർട്ട് ഉടൻ ഏർപ്പെടുത്തുമെന്ന് അറിയിപ്പ്. ഇ-പാസ്പോർട്ട് മുഖേനെ ഇമിഗ്രേഷൻ നടപടികൾ അനായാസം പൂർത്തിയാക്കാൻ ഇത് വളരെയധികം സഹായകമാകുമെന്ന് വിദേശകാര്യ സെക്രട്ടറിയായ സഞ്ജയ് ഭട്ടാചാര്യ പറഞ്ഞു. കൂടാതെ ഇതിലുള്ള വിവരങ്ങൾ ചോർത്താനോ പാസ്പോർട്ട് വ്യാജമായി നിർമ്മിക്കാൻ സാധിക്കാത്ത തരത്തിലാണ് രൂപീകരിക്കുന്നത്. രാജ്യത്തിലെ മുപ്പത്തഞ്ചിൽ പരം പാസ്സ്‌പോർട്ട് ഓഫീസുകളും ഇ-പാസ്പോർട്ട് വിതരണം ചെയ്യും. എന്നാൽ ഇ-പാസ്പോർട്ടിനു അപേക്ഷിക്കുന്ന രീതിയിൽ മാറ്റമില്ലെന്നും സാധാരണയായി അപേക്ഷിക്കുന്നപോലെ ചെയ്യാവുന്നതാണെന്നും അറിയിച്ചു. 2021-ൽ ഇ-പാസ്പോർട്ട്പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചെങ്കിലും […]

Categories
Current Affairs

സംസ്ഥാനത്ത് ഇന്നലെ 4500-ന് മുകളില്‍ കോവിഡ് കേസുകള്‍: മരണം 49000 കവിഞ്ഞു

കേരളത്തില്‍ ഇന്നലെ 4649 പേര്‍ക്ക് കോവിഡ്-19 സ്ഥിതീകരിച്ചു. തിരുവനന്തപുരം 842, കൊല്ലം 226, പത്തനംതിട്ട 224, ആലപ്പുഴ 206, കോട്ടയം 326, ഇടുക്കി 112, എറണാകുളം 928, തൃശൂര്‍ 471, പാലക്കാട് 172, മലപ്പുറം 175, കോഴിക്കോട് 451, വയനാട് 73, കണ്ണൂര്‍ 302, കാസര്‍ഗോഡ് 141 എന്നിങ്ങനെയാണ് രോഗ ബാധ സ്ഥിതീകരിച്ചത്. എന്നാൽ 68,325 സാമ്പിളുകളാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പ്രകാരം പത്തിന് മുകളിൽ ഉള്ള 5 തദ്ദേശ […]

Categories
Current Affairs

ലൈവ് അപ്ഡേറ്റ്സ് : കോവിഡിൽ ആശങ്കയോടെ രാജ്യം

രാജ്യത്തുടനീളം പരിശോധനാശേഷി വര്‍ദ്ധിപ്പിച്ചപ്പോൾ പ്രതിവാര രോഗസ്ഥിരീകരണത്തിൻറെ നിരക്ക് 3.47 ശതമാനമാണ്. എന്നാൽ പ്രതിദിന രോഗസ്ഥിരീകരണ നിരക്ക് 6.43 ശതമാനമാണ്. കൂടാതെ രാജ്യത്തെ പരിശോധന ശേഷി തുടര്‍ച്ചയായി വര്‍ധിപ്പിക്കുകയാണ്. 14,13,030 പരിശോധനകളാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ നടത്തിയത്. എന്നാൽ ഇന്ത്യയിൽ ഇതുവരെ നടത്തിയത്ആകെ 68.53 കോടിയിലേറെ(68,53,05,751) പരിശോധനകളാണ്. 90,928പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചത്. നിലവില്‍ ചികിത്സയിലുള്ളത് 2,85,401 പേരാണ്. ഇപ്പോൾ ചികിത്സയിലുള്ളത് രാജ്യത്തെ ആകെയുള്ള രോഗബാധിതരുടെ 0.81% ശതമാനവുമാണ്. 19,206 പേര്‍ കഴിഞ്ഞ […]